This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന പനയുത്പന്ന വികസന തൊഴിലാളി ക്ഷേമനിധി വികസന കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന പനയുത്പന്ന വികസന തൊഴിലാളി ക്ഷേമനിധി വികസന കോര്‍പ്പറേഷന്‍

കെല്‍പാം മൊബൈല്‍ വിപണന കേന്ദ്രം

പനയുത്പന്നങ്ങളുടെ നിര്‍മാണ/സംഭരണ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി 1985-ല്‍ രൂപീകരിക്കപ്പെട്ട സ്വയംഭരണസ്ഥാപനം. പനയുത്പന്നങ്ങളുടെ നിര്‍മാണ/വിപണന കേന്ദ്രങ്ങള്‍ രൂപീകരിക്കുക, തോട്ടമടിസ്ഥാനത്തില്‍ പനയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും കെല്‍പാമിന്റെ ലക്ഷ്യങ്ങളാണ്. തിരുവനന്തപുരത്തെ കൊറ്റാമത്തും പാലക്കാട്ടെ കല്ലേപ്പുള്ളിയിലും കെല്‍പാമിന് രണ്ട് ഫെസിലിറ്റി കേന്ദ്രങ്ങളുണ്ട്. കൊറ്റാമം സെന്ററില്‍ ശീതള പാനീയ(പാം ലഹര്‍, പാം സിറപ്പ്, പാം സ്ക്വാഷ്) ങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. പനയോലയില്‍ നിന്നും പനനാരില്‍ നിന്നും വിവിധോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. പനനാരിന്റെ സംസ്കരണവും വേര്‍തിരിക്കലുമാണ് പാലക്കാട്ടെ പ്രധാന പ്രവര്‍ത്തനം. ലഘുപാനീയങ്ങള്‍, പനംചക്കര, കല്‍ക്കണ്ടം, നൊങ്ക് എന്നിവയ്ക്കുപുറമേ വിവിധങ്ങളായ പനയോല, പനനാര് ഉത്പന്നങ്ങള്‍ എന്നിവയും കെല്‍പാം നിര്‍മിച്ച് വിപണനം ചെയ്യുന്നുണ്ട്.

പനയുത്പന്നനിര്‍മാണവും അനുബന്ധമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, വിവിധയിനം വായ്പാ സഹായപദ്ധതികള്‍ എന്നിവയും കെല്‍പാം നല്‍കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍